സോഷ്യൽ മീഡിയ വഴി ഉയർന്നു വന്ന ആളാണ് ചൈതന്യ പ്രകാശ്. താരത്തിന്റെ റീൽസ് എല്ലാം 1 മില്യൺ കടക്കാറുണ്ട്. ഇപ്പോഴിതാ തലയിൽ തുന്നിക്കെട്ടലുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ചൈതന്യ പ്രകാശ്. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ചൈതന്യ പ്രകാശിന്റെ ഫോട്ടോ വൈറലായതോടെ സർജറി ചെയ്യാനും മാത്രം എന്തായിരുന്നു അസുഖമെന്ന് ചോദിക്കുകയാണ് ആരാധകർ.
ഇതിന് പിന്നാലെ താരം തന്നെ ഇക്കാര്യം പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഒരു സർജറിയുടെ ഭാഗമായാണ് താരത്തിന് തലയിൽ തുന്നിക്കെട്ടൽ നടത്തേണ്ടി വന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. സൈനസ് ക്യാവിറ്റിയിൽ തുടർച്ചയായി വരുന്ന ഇൻഫെക്ഷന്റെ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ നടത്തിയത് മൂലമാണ് തന്റെ ഇത്തരത്തിലുള്ള തലയിൽ തുന്നിക്കെട്ടലുകൾ വന്നതെന്നാണ് ചൈതന്യ തുറന്നു പറഞ്ഞിരിക്കുന്നത്.