'കുപ്പി പാല് എവിടെയാണെങ്കില്‍ എടുത്ത് തന്നേ, എനിക്ക് കുടിക്കണം' എന്ന് ശോഭയോട് പറയുന്ന സാഗറിനെ പ്രൊമോ വീഡിയോയില്‍ കാണാം. ' നിന്റെ അമ്മയുടെ അടുത്ത് ചോദിക്ക്' എന്നാണ് ഇതിനു മറുപടിയായി ശോഭ പറയുന്നത്. ഇത് സാഗറിന് ഇഷ്ടപ്പെടുന്നില്ല. പിന്നീട് ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ വഴക്ക് കൂടുന്നു. സഹ മത്സരാര്‍ഥികളും വഴക്കില്‍ ഇടപെടുന്നുണ്ട്. എന്തായാലും ഇന്നത്തെ എപ്പിസോഡില്‍ തീ പാറുമെന്ന് ഉറപ്പാണ്.