നടൻ ആസിഫ്അലിയ്ക്കും കുടുംബത്തിനു നേരെ ഉണ്ടായ ഫെസ്യ്ബുക്ക് അക്രമണത്തിലൂടെ പ്രതികരണവുമായി സംവിധായകൻ എം എ നിഷാദ്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് സംവിധായകൻ മതമൗലികവാദികൾക്ക് മറുപടി നൽകിയത്. ഭാര്യയ്ക്കും മകനും ഒപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആസിഫലിക്ക് നേരെ അധിക്ഷേപവും അസഭ്യവര്‍ഷവുമായി ചിലർ രംഗത്തെത്തിയത്.
എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പര്‍ദ്ദ ഒരു വസ്ത്രം മാത്രം... ഒരാള്‍ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുളള അവകാശം അയാള്‍ക്കാണ്. മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം ഏത് തരം വസ്ത്രം ഉപയോഗിക്കാനുളള സ്വാതന്ത്ര്യം നമ്മുക്കുണ്ട്..ഇത് ഇന്‍ഡ്യയാണ്,സൗദിയല്ല..ആസിഫലി മുക്രിയും മുല്ലാക്കയുമല്ല, അയാളൊരു നടനാണ്.
ഒരു കലാകാരനും അയാളുടെ കുടുംബവും എങ്ങനെ നടക്കണമെന്ന് തീരുമാനിക്കുന്നത് സദാചാര കുരുപൊട്ടിയ ഇവിടുത്തെ ചില നല്ല നടപ്പ് സമിതിയല്ല...അസഹിഷ്ണത എല്ലാ വിഭാഗങ്ങളിലുമുണ്ടെന്നതിനുളള ഏറ്റവും പുതിയ ഉദാഹരണമാണ് നടനെയും കുടുംബത്തെയും അപമാനിച്ച് കൊണ്ട് ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. ആരാണ് ശരി ചെയ്യുന്നതെന്ന് തീരുമാനിക്കുന്നത് താലിബാനിസം മനസ്സില്‍ കൊണ്ട് നടക്കുന്ന സദാചാര വാദികളല്ല.
പര്‍ദ്ദ ഒരു വസ്ത്രം മാത്രമാണെന്നും ( അറേബ്യയയില്‍ നിന്ന് കടം കൊണ്ടതാണെന്ന്,മനസ്സിലാക്കാന്‍ ഇജ്ജ്യാതി കോയാമാര്‍ക്ക് കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍... ) വേണ്ട റംസാൻ മാസമായത് കൊണ്ട് അധികം പറയുന്നില്ല..അല്ലെന്കില്‍ തന്നെ ഞാനൊരു outspoken ആയ സ്തിഥിക്ക്... പടച്ചവന്‍ കാക്കട്ടെ എല്ലാവരെയും.