സിനിമ പ്രേമികള്‍ ഒന്നടക്കം കാത്തിരിക്കുന്ന എമ്പുരാന്‍ ഷൂട്ടിംഗ് വൈകാതെ തന്നെ തുടങ്ങും. മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പൃഥ്വിരാജ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മഹാമാരി കാലമായതിനാല്‍ മാത്രമാണ് ചിത്രീകരണം വൈകുന്നത്. അല്ലെങ്കില്‍ ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.