സൂര്യയ്ക്കെതിരെ അനില്‍ കപൂര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു

വെള്ളി, 10 ഏപ്രില്‍ 2015 (18:24 IST)
തമിഴ് സൂപ്പര്‍ താരം സൂര്യയുടെ പുതിയ ചിത്രത്തിനെതിരെ ബോളിവുഡ്‌ താരം അനില്‍ കപൂര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സൂര്യയുടെ പുതിയ ചിത്രത്തിന് ‘24’ എന്ന് പേരിട്ടതാണ് അനില്‍ കുമാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.
 
ഇതേ പേരിലുള്ള അമേരിക്കന്‍ സീരിയലിന്റെ റീമേക്ക്‌ അവകാശം താന്‍ നേരത്തെ സ്വന്തമാക്കിയിട്ടുണ്ടെന്നും സൂര്യ ചിത്രത്തിന്റെ  ലോഗോയും ഫസ്‌റ്റ് ലുക്കുമൊക്കെ തന്റെ ടെലിവിഷന്‍ പരിപാടിയുമായി സാമ്യമുള്ളതാണെന്നുമാണ് അനില്‍ കപൂര്‍ പറയുന്നത്.
ഇത് സംബന്ധിച്ച് സൂര്യയുമായി സംസാരിച്ചതായും അനില്‍ കപൂര്‍ വ്യക്തമാക്കി.
 
ചിത്രത്തിന്റെ പേരും ലോഗോയും മാറ്റണമെന്നതാണ് അനില്‍ കപൂറിന്റെ നിലപാട്. ഇതിന് തയ്യാറായില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട്‌ പോകും‍.  2ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്.

വെബ്ദുനിയ വായിക്കുക