നാനും റൗഡി താനിൽ നായിക ആകേണ്ടിയിരുന്നത് അമല പോൾ, കാര്യങ്ങൾ മാറി മറിഞ്ഞു!

നിഹാരിക കെ എസ്

തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (12:10 IST)
നയൻതാര-ധനുഷ് പോരിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തമിഴ് സിനിമ. തന്റെ ലൊക്കേഷനിലെ ഭാഗങ്ങൾ ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയതിന് പകരമായി 10 കോടി വേണമെന്ന് ധനുഷും, ഉൾപ്പെടുത്തിയ സീനിന് കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന് നയൻതാരയും വാദിച്ചു. ഒരുകാലത്ത് സുഹൃത്തുക്കളായിരുന്ന ധനുഷും നയൻതാരയും നാനും റൗഡി താൻ എന്ന സിനിമ മൂലമാണ് പിണങ്ങിയത്. ഈ സിനിമയുടെ സംവിധായകനായ വിഘ്നേഷ് ശിവനുമായി നയൻതാര പ്രണയത്തിലായത് ധനുഷിനെ ചൊടിപ്പിച്ചു. 
 
എന്നാൽ, നയൻതാര ആയിരുന്നില്ല ചിത്രത്തിൽ നായിക ആകേണ്ടിയിരുന്നത്. അമല പോളിനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് നയൻ‌താര ചിത്രത്തിലേക്ക് വന്നത് എങ്ങനെയാണ് എന്ന് ഒരിക്കൽ അമല പോൾ തന്നെ വിശദീകരിച്ചിരുന്നു. നയൻതാരയ്ക്ക് മുമ്പ് താനായിരുന്നു നാനും റൗഡി താൻ ചെയ്യാനിരുന്നതെന്ന് അമല പോൾ ഒരിക്കൽ പറയുകയുണ്ടായി. 
 
നാനും റൗഡി താൻ ഞാനാണ് ചെയ്യാനിരുന്നത്. പക്ഷെ എന്റെ വിവാഹം ആ സമയത്തായിരുന്നു. അത് കൊണ്ട് ചെയ്യാൻ പറ്റിയില്ല. പക്ഷെ അതിനേക്കാൾ മനോഹരമായി ആ സിനിമ. നയൻതാര സിനിമ ചെയ്തു. അവർ രണ്ട് പേരും ഒരു കുടുംബമായി. എല്ലാം നല്ലതിന് വേണ്ടിയാണ് സംഭവിക്കുന്നതെന്നും അമല പോൾ അന്ന് പറഞ്ഞു. സംവിധായകൻ എഎൽ വിജയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ് അമല പോൾ നാനും റൗഡി താൻ വേണ്ടെന്ന് വെച്ചത്. 2014 ലായിരുന്നു വിവാഹം. 2017 ൽ ഇരുവരും പിരിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍