അമല അനുസരണയില്ലാത്തവള്‍, വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് വിജയ്‌യുടെ പിതാവ്

വ്യാഴം, 28 ജൂലൈ 2016 (12:07 IST)
അമലപോള്‍- എഎല്‍ വിജയ് വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ച് വിജയുടെ പിതാവ് എഎല്‍ അളഗപ്പന്‍. അമലപോളിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച അളഗപ്പന്‍ വാര്‍ത്ത സത്യമാണെന്നും വ്യക്തമാക്കി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
 
വിവാഹമോചന വിഷയത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത സത്യമാണെന്നും അളഗപ്പന്‍ പറഞ്ഞു. അമല സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്‌നത്തിന് കാരണം. അത് വിജയ്ക്ക് ഇഷ്ടമല്ല. ഈ വിഷയത്തില്‍ ചെറിയ വഴക്ക് ഉണ്ടായിരുന്നു. എന്നാല്‍ സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്നും അമല പിന്‍മാറിയില്ല. നിരവധി ചിത്രങ്ങള്‍ക്ക് അമല കരാര്‍ ഒപ്പിടുകയും ചെയ്യുന്നു. ഞങ്ങള്‍ അമലയുടെ കുടുംബത്തോടും ഈ പ്രശ്‌നങ്ങളെപറ്റി സംസാരിച്ചു. എന്നാല്‍ അമല ഇത് കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ല. ഇതുസംബന്ധിച്ച് അമലയും വിജയും തമ്മില്‍ എന്ത് സംസാരിച്ചെന്ന് അറിയില്ല. ഇനി നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. അളഗപ്പന്‍ പറഞ്ഞു. 
 
വിവാഹമോചന വാര്‍ത്തയില്‍ വിജയ് സ്ഥിരീകരണം നടത്തിയില്ലെങ്കിലും മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അമല ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2011 ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയും അമല പോളും പ്രണയത്തിലാകുന്നത്. 2014ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. 
 

വെബ്ദുനിയ വായിക്കുക