സ്‌പോര്‍ട്‌സിനോടും ഡാന്‍സിനോടും നടന് പണ്ടേ ഇഷ്ടം കൂടുതലാണ്. കരാട്ടെ, തായ് ബോക്‌സിംഗ്, തായ്‌കൊണ്ട തുടങ്ങിയ ആയോധനകലകളില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നു.മാര്‍ഷല്‍ ആര്‍ട്‌സ് അധ്യാപകനായും നടന്‍ ജോലി നോക്കിയിരുന്നു. അതുകഴിഞ്ഞ് മോഡലിംഗ് രംഗത്തേക്ക് ചുവട് മാറ്റി. അതുവഴി സിനിമയിലേക്കും അക്ഷയ് കുമാര്‍ എത്തി.