‘അല്‍ഫോന്‍സ് അന്ന് നോ പറഞ്ഞു, ആ ദിവസം ഭയങ്കര പേടി തോന്നി’; തുറന്ന് പറഞ്ഞ് സായി പല്ലവി
ശനി, 5 ജനുവരി 2019 (08:10 IST)
നിവിന്‍ പോളി നായകനായ പ്രേമം എന്ന സിനിമയിലൂടെ ആരാധകരുടെ പ്രിയതാരമായി തീര്‍ന്ന താരമാണ് സായി പല്ലവി. സൌത്ത് ഇന്ത്യ മുഴുവന്‍ ഏറ്റെടുത്ത ചിത്രത്തിലെ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് പ്രേമത്തിലെ മലര്‍ ടീച്ചര്‍.
അധികം മേയ്‌ക്കപ്പ് ഒന്നും ഇടാത്ത വ്യക്തിയായിരുന്നു താന്‍. പ്രേമത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മുടി സെറ്റ് ചെയ്യാനും കൂടുതല്‍ മേയ്‌ക്കപ്പ് ഇടാനും തയ്യാറായിരുന്നു. എന്നാല്‍, സിനിമയുടെ സംവിധായകനായ അല്‍ഫോന്‍സ് പുത്രന്‍ എന്റെ ആഗ്രഹത്തോട് നോ പറഞ്ഞു.
സിനിമ റിലീസ് ചെയ്‌ത ദിവസം പതിവില്ലാത്ത ടെന്‍ഷനും പേടിയും തോന്നി. പ്രേക്ഷകര്‍ തന്നെ സ്വീകരിക്കുമോ എന്നതായിരുന്നു ആശങ്കയ്‌ക്ക് കാരണമായത്. സിനിമ വിജയം കണ്ടതോടെ മലര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതായി വ്യക്തമായി. ആത്മവിശ്വാസം പകരുന്നതായിരുന്നു ഈ നിമിഷമെന്നും സായി പല്ലവി വ്യക്തമാക്കി.
പ്രേമം വന്‍ ഹിറ്റായതോടെയാണ് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ ഉണ്ടായിരുന്ന ഒരാളായിരുന്നു താനുമെന്നും സായി പല്ലവി പറഞ്ഞു.