പൃഥ്വിരാജ് നായകനാകുന്ന അടുത്ത ചിത്രത്തിൽ ഭാവനയാണ് നായിക. ഇരുവരും ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. ആദം എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ജിനു എബ്രഹാമാണ്. പൃഥ്വിരാജ്-ശശികുമാര്‍ ചിത്രമായ മാസ്റ്റേഴ്‌സിന്റെ തിരക്കഥാക്കൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം.
റൊമാന്റിക് എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ആദം ജോണ്‍ പോത്തനെന്ന പാലാക്കാരനായ പ്ലാന്ററുടെ വേഷമാണ് പൃഥ്വിരാജിന്. നരേനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന റോളില്‍ അഭിനയിക്കുന്നത്. നരേൻ, പൃഥ്വിരാജ്, ഭാവന എന്നീ കോംബോ ഇതിനു മുമ്പും വന്നിട്ടുണ്ട്. റോബിൽ ഹുഡ് എന്ന ചിത്രത്തിനായി മൂവരും ഒന്നിച്ചിരുന്നു.