‘നാട്ടിലൂടെ’ - അച്ഛാ ദിന്നിലെ ആദ്യ ഗാനം

ചൊവ്വ, 7 ജൂലൈ 2015 (11:28 IST)
മമ്മൂട്ടി ചിത്രം  അച്ഛാ ദിന്നിലെ ആദ്യ ഗാനം പുറത്തിറങ്ങി. നാട്ടിലൂടെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് അച്ഛാ ദിന്‍. ചിത്രത്തില്‍  കേരളത്തില്‍ വര്‍ഷങ്ങളായി താമസമാക്കിയ ഉത്തരേന്ത്യക്കാരനെയാണ്  മമ്മൂട്ടി അവതരിപ്പിക്കുന്നത്.  എ.സി വിജീഷ്  ചിത്രത്തിന്റെ തിരക്കഥ.  പ്രദീപ് നായരാണ് ക്യാമറ. ബിജിപാല്‍ ആണ് സംഗീതം. കിഷോര്‍,രണ്‍ജി പണിക്കര്‍,മണിയന്‍പിള്ള രാജു എന്നിവരും രതീഷിന്റെ മകന്‍ പത്മരാജ് രതീഷും ചിത്രത്തിലുണ്ട്.

വെബ്ദുനിയ വായിക്കുക