റെക്കോർഡുകൾ തകർത്ത് ഡെറിക്, അബ്രഹാം നാല് ഭാഷകളിലേക്ക്!

വ്യാഴം, 5 ജൂലൈ 2018 (10:40 IST)
മമ്മൂട്ടിയുഗം അവസാനിച്ചെന്ന് പറഞ്ഞവരുടെ മുഖത്തേറ്റ ഇരുട്ടടിയാണ് അബ്രഹാമിന്റെ സന്തതികളുടെ വിജയം. സിനിമയെന്ന മേഖലയിലെ യാത്രയിൽ ഉയർച്ചയും താഴ്‌ച്ചയും സ്വാഭാവികം മാത്രമാണ്. എന്നാൽ, മമ്മൂട്ടി എന്ന നടനെ കളിയാക്കിയും അധിക്ഷേപിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവർക്കെല്ലാം ഉള്ള മറുപടിയാണ് അബ്രഹാമിന്റെ സന്തതികളുടെ വിജയം.
 
കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രം യുഎഇ/ജിസിസി അടക്കുമുള്ള ഗള്‍ഫ് മേഖലകളിലേക്ക് എത്തിയത്. അവിടെ നിന്നും വലിയ സ്വീകരണം തന്നെയായിരുന്നു സിനിമയ്ക്ക ലഭിച്ചത്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കേരളത്തിലെത്തി ഒരാഴ്ച കൂടി കഴിഞ്ഞിട്ടാണ് സംസ്ഥാനത്തിന് പുറത്തേക്ക് സിനിമ റിലീസ് ചെയ്തിരുന്നത്. ജൂണ്‍ 22 ന് തമിഴ്‌നാട്ടിലേക്ക് എത്തിയ സിനിമ തുടക്കം തന്നെ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. പത്ത് ദിവസം കൊണ്ട് 33.48 ലക്ഷം രൂപ സിനിമ നേടിയിരിക്കുകയാണെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തിരിക്കുന്നത്.
 
എന്നാൽ ഇപ്പോൾ കേരളത്തില്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ അന്യഭാഷകളിലേക്കും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ഹിന്ദി ഡബ്ബിംഗ് അവകാശം മുംബൈയിലെ പ്രമുഖ കമ്പനിയ്ക്ക് വിറ്റതായി നിര്‍മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്‌തു. തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് ഡബ്ബ് റീമേക്ക് അവകാശങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടിയുള്ള ചർച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍