ജീത്തു ജോസഫിന്റെ ബോളിവുഡ് ചിത്രത്തിൽ നായികയായി വേദിക

ബുധന്‍, 30 മെയ് 2018 (14:19 IST)
ജീത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ ഇമ്രാൻ ഹാഷ്‌മിയുടെ നായികയായി വേദികയെത്തുന്നു. ദി ബോഡി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ വേദികയും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.
 
"ഒരു കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് വേദിക ചിത്രത്തിലെത്തുന്നതെന്നും ദേശീയ തലത്തിൽ ഒഡീഷനുകളും സ്‌റ്റാർ ഹണ്ടുകളും നടത്തിയ ശേഷമാണ് വേദികയെ നായികയായി തിരഞ്ഞെടുത്തതെന്നും" സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.
 
മലയാളത്തിൽ ജെയിംസ് ആന്‍ഡ് ആലീസ്, ശൃംഗാരവേലന്‍ തുടങ്ങിയ ചിത്രങ്ങളിൽ വേദിക അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രമായ പരദേശിയിലൂടെയാണ് വേദിക ശ്രദ്ധിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍