തെന്നിന്ത്യയില്‍ ഒട്ടേറെ സൂപ്പര്‍ നായികമാരുണ്ട്. പക്ഷേ, നയന്‍താര ഒന്നേയുള്ളൂ. നിലവില്‍ ഏഴോളം സിനിമകളില്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നയന്‍സിന്റെ താരറാണിപ്പട്ടത്തിന് അടുത്തെങ്ങും ഇളക്കം തട്ടുമെന്ന് തോന്നുന്നില്ല. ത്രിഷയും അനുഷ്കയും തമന്നയും സമാന്തയുമൊക്കെയുണ്ടെങ്കിലും മെഗാസ്റ്റാറുകള്‍ മുതല്‍ യുവ സൂപ്പര്‍താരങ്ങള്‍ വരെ തങ്ങളുടെ ചിത്രങ്ങളില്‍ നയന്‍താരയെ നായികയാക്കാന്‍ ആഗ്രഹിക്കുന്നു.
തികഞ്ഞ പ്രൊഫഷണലാണ് അവര്‍ എന്നതാണ് അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം. മറ്റുള്ള നായികമാര്‍ അങ്ങനെയല്ലെന്നല്ല. എന്നാല്‍ ഗ്ലാമര്‍, അഭിനയത്തികവ്, പ്രൊഫഷണലിസം, പെരുമാറ്റം എല്ലാം നയന്‍സിലേക്ക് പ്രൊജക്ടുകള്‍ വലിച്ചടുപ്പിക്കുന്നു.
ഹൈദരാബാദിലെ ഒരു ജ്വല്ലറിയുടെ പരസ്യത്തിനാണ് നയന്‍സ് നാലുകോടി പ്രതിഫലം പറ്റിയത്. പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്ക് വിമുഖതയുണ്ട്. എന്നാല്‍ ഡേറ്റുചോദിച്ചുവന്നവരെ അക്കാര്യം പറഞ്ഞ് പിണക്കിവിടാനും വയ്യ. ഒടുവില്‍ നയന്‍താര ഒരടവെടുത്തു. രണ്ടുദിവസത്തെ ഷൂട്ടിന് നാലുകോടി രൂപ പ്രതിഫലം തരണം. ഇതുകേട്ടാല്‍ പരസ്യക്കമ്പനി ഓടിക്കളയുമെന്നാണ് നയന്‍സ് കരുതിയത്. എന്നാല്‍ സംഭവിച്ചതോ?