കാലാ സേത്ത് എങ്ങനെ ‘കാല’യായി ?; രജനിക്കെതിരെ 101കോടിയുടെ മാനനഷ്‌ട കേസ്

തിങ്കള്‍, 4 ജൂണ്‍ 2018 (14:49 IST)
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ‘കാല’യും വിവാദക്കുരുക്കിലേക്ക്. തിരവിയം നാടാര്‍ എന്നയാളുടെ മകനായ ജവഹര്‍ നാടാറാണ് താരത്തിനെതിരെ 101 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തു.

ധാരാവിയിലെ തമിഴരുടെ കഥയാണ് കാലയിലൂടെ സംവിധായകന്‍ പറയുന്നതെന്ന് ജവഹര്‍ വ്യക്തമാക്കി. “ധാരാവിയിലെ തമിഴര്‍ക്കായി സംസാരിച്ചതും പ്രവര്‍ത്തിച്ചതും തന്റെ പിതാവായ തിരവിയം നാടാരാണ്. കാലാ സേത്ത് എന്നാണ് അച്ഛന്‍ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തെയും നാടാര്‍ സമുദായത്തെയും അവഹേളിക്കാനാണ് ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നും ജവഹര്‍ ആരോപിച്ചു.

അച്ഛന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് പാ രഞ്ജിത്ത് കാല പുറത്തിറക്കുന്നത്. പണത്തിനു വേണ്ടിയല്ല താന്‍ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്. പിതാവിനെ നല്ല രീതിയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ കേസില്‍ നിന്നും പിന്മാറും. അല്ലാത്തപക്ഷം കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും ജവഹര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍