ഒളിവും മറയും ഇല്ലാത്ത സൗഹൃദം, എന്തിനും ഏതിനും ജാസ്മിനൊപ്പം ഗബ്രി!

നിഹാരിക കെ.എസ്

ബുധന്‍, 12 മാര്‍ച്ച് 2025 (14:03 IST)
ബിഗ് ബോസിൽ നിന്നും പുറത്തുവന്നിട്ടും സൗഹൃദം അതുപോലെ കാത്തുസൂക്ഷിക്കുന്ന വളരെ കുറച്ച് ആളുകളെ ഉള്ളു. ചിലർ നേരിൽ കണ്ടാൽ മിണ്ടുക പോലുമില്ല. മുഖം തിരിച്ച് തിരിഞ്ഞു നടക്കുന്നവരുമുണ്ട്. അവരിൽ നിന്നെല്ലാം വ്യത്യസ്തരാണ് ജാസ്മിൻ-​ഗബ്രി. എന്തിനും ഏതിനും ഇരുവരും ഒരുമിച്ചായിരുന്നു. പലപ്പോഴും ഇരുവരുടെയും സൗഹൃദം പ്രണയമായിപ്പോലും പ്രേക്ഷകർക്ക് തോന്നിയിരുന്നു.   
 
ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സൗഹൃദം കൂടുതൽ ബലപ്പെടുത്തുകയായിരുന്നു ജാസ്മിനും ഗബ്രിയും. ഒറ്റപ്പെട്ട് പോകുമായിരുന്ന സാഹചര്യത്തിൽ ജാസ്മിനെ ചേർത്ത് പിടിച്ചതും​​ ​ഗബ്രിയായിരുന്നു. യുട്യൂബിൽ ഇരുവരും സജീവ സാന്നിധ്യമായി. ആഘോഷങ്ങളിലും യാത്രകളിലും എപ്പോഴും ഒരുമിച്ചാണ്. ഇന്ന് ഇരുവരുടെയും സൗഹൃദത്തിന് ഒരു വയസാകുമ്പോൾ ദുബായ് യാത്രയിലാണ് ഇരുവരും. ഒരു വർഷമായി എന്നാണ് ഒരുമിച്ചുള്ള ഫോട്ടോ പങ്കിട്ട് ഇരുവരും സോഷ്യൽമീഡിയയിൽ കുറിച്ചത്.
 
തമ്മിൽ പ്രണയത്തിലല്ലെന്നും മനോഹരമായ സൗഹൃദമാണുള്ളതെന്നും അടുത്തിടെ ഇരുവരും വ്യക്തമാക്കിയിരുന്നു. ഒളിവും മറയും ഇല്ലാത്ത ഇരുവരുടേയും സൗഹൃദത്തിന് വീട്ടുകാരുടെ പിന്തുണയുമുണ്ട്. ​യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ​ഗബ്രി. ജാസ്മിനും യാത്രകൾ ചെയ്ത് തുടങ്ങിയത് ​​ഗബ്രിക്കൊപ്പം കൂടിയശേഷമാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍