കഥ പറയുമ്പോള്‍, മാണിക്യക്കല്ല് - രണ്ട് സിനിമകളും കുടുംബബന്ധങ്ങളുടെയും സാമൂഹിക നന്മയുടെയും കഥ പറഞ്ഞ ചിത്രങ്ങളായിരുന്നു. എം മോഹനന് സംവിധാനം ചെയ്ത ഈ രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. മൂന്നാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ മോഹനന് - പടത്തിന് പേര് ‘916’.
അനൂപ് മേനോനും ആസിഫ് അലിയുമാണ് 916ലെ നായകന്മാര്. ഡോ.രവികുമാര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് ഈ സിനിമയില്‍ അവതരിപ്പിക്കുനത്. ഈ കഥാപാത്രത്തിന് രണ്ട് ഗെറ്റപ്പുകളുണ്ട്. ഐ ടി വിദ്യാഭ്യാസം കഴിഞ്ഞ് ജോലി അന്വേഷിച്ചു നില്ക്കുന്ന കഥാപാത്രമായാണ് ആസിഫ് അലി വേഷമിടുന്നത്.
പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന 916ല്‍ ബാബുരാജ്, സലിംകുമാര്‍ തുടങ്ങിയവരും ശക്തമായ വേഷങ്ങളിലെത്തുന്നു. നായികമാരെ തീരുമാനിച്ചിട്ടില്ല. ജൂണ്‍ പകുതിയോടെ കോഴിക്കോട്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്.
എം മോഹനന് തന്നെയാണ് 916ന് തിരക്കഥയെഴുതുന്നത്. മാണിക്യക്കല്ലിന്റെ തിരക്കഥയും മോഹനന്റേതായിരുന്നു. എന്നാല്‍ കഥ പറയുമ്പോള്‍ രചിച്ചത് ശ്രീനിവാസനാണ്.