‘ബോളിവുഡ് പൂര്‍ണമായും പാശ്ചാത്യ സംസ്കാരം ഉള്‍ക്കൊള്ളുന്നില്ല‘
ചൊവ്വ, 17 ഡിസംബര്‍ 2013 (12:57 IST)
PRO
ബോളിവുഡ് പൂര്‍ണമായും പാശ്ചാത്യ സംസ്കാരം ഉള്‍ക്കൊള്ളുന്നില്ലെന്ന് ബോളിവുഡിന്റെ സ്റ്റൈല്‍ താരം കങ്കണാ റാവത്ത്. ബോളിവുഡ് താരങ്ങള്‍ സംസ്കാരത്തിന് അനുയോജ്യമായ വസ്ത്രങ്ങളും അണിയുന്നുണ്ടെന്നാണ് താര സുന്ദരി പറയുന്നത്.
PTI
ബോളിവുഡ് താരങ്ങള്‍ പൂര്‍ണമായും സ്റ്റൈലിഷാണെന്ന് കരുതുന്നില്ല, അവര്‍ ഫാഷന്‍ ലോകത്തേക്ക് അത്രയധികം ശ്രദ്ധിക്കുന്നില്ല എന്നാണ് തന്റെ വിശ്വാസമെന്ന് കങ്കണ പറഞ്ഞു.
PRO
ലോകത്ത് ഏറ്റവും അധികം സ്റ്റൈലിഷായിട്ട് നടക്കുന്നത് അമേരിക്കന്‍ ജനങ്ങളെന്നാണ് താരത്തിന്റെ അഭിപ്രായം. ട്രാക് പാന്റ്സ്, ജീന്‍സ്, ടീ ഷര്‍ട്ട്‌സ് തുടങ്ങിയ വസ്ത്രങ്ങളാണ് അമേരിക്കയില്‍ എല്ലാവരും അണിയുന്നതെന്ന് കങ്കണ പറയുന്നു.
PRO
ബോളിവുഡില്‍ സുഹൃത്തുക്കള്‍ ഇല്ലെയെന്ന ചോദ്യത്തിന് കങ്കണ ചിരിയോട് കൂടിയാണ് മറുപടി നല്‍കിയത്. തനിക്കും ഉറപ്പായും ഒരു നാള്‍ മികച്ച ഒരു സുഹൃത്തിനെ ലഭിക്കുമെന്നാണ് താരം പറഞ്ഞത്.
PRO
കങ്കണയുടെ ഏറ്റവും പുതിയ ചിത്രമായ ‘രാജോ‘ ബോക്സ് ഓഫിസില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്ത ചിത്രമായ ക്യൂനിലാണ് അടുത്ത പ്രതീക്ഷ. ചിത്രം വന്‍ വിജയമായിരിക്കുമെന്നാണ് കങ്കണ പറയുന്നത്.
PTI
ബോളിവുഡിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് താര റാണിയാണ് കങ്കണാ റാവത്ത്. ക്രിഷ്3യില്‍ കങ്കണാ റാവത്ത് വേഷം ചെയ്തിരുന്നു.