തമിഴ്നാട്ടില്‍ ദീപാവലി ആഘോഷം ഇപ്പോഴും തുടരുകയാണ്. കോളിവുഡിന്‍റെ ‘തല’ അജിത് നായകനായ ‘ആരംഭം’ എന്ന സിനിമ ഭൂമികുലുക്കുന്ന വിജയം നേടുന്നു എന്നതാണ് ഏറ്റവും സുപ്രധാനമായ വാര്‍ത്ത. ദീപാവലിക്കിറങ്ങിയ മറ്റ് ചിത്രങ്ങളെ എല്ലാം അപ്രസക്തമാക്കുന്ന രീതിയിലാണ് ആരംഭത്തിന്‍റെ പടയോട്ടം.
ചെന്നൈയിലും ചെങ്കല്‍പേട്ട് ഏരിയയിലുമായി 250 സ്ക്രീനുകളിലാണ് ആരംഭം റിലീസായിരിക്കുന്നത്. അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും എല്ലാ തിയേറ്ററുകളും 95% സീറ്റുകള്‍ ഫുള്ളാകുന്നുണ്ട്.
അടുത്ത പേജില്‍ - ഓള്‍ ഇന്‍ ഓള്‍ അഴകുരാജ തകരുന്നു!
PRO
കാര്‍ത്തി നായകനായ ‘ഓള്‍ ഇന്‍ ഓള്‍ അഴകുരാജ’ വലിയ പ്രതീക്ഷയുണര്‍ത്തി വന്ന സിനിമയാണ്. ദീപാവലിക്ക് ഈ സിനിമ കറുത്ത കുതിരയാകുമെന്നായിരുന്നു ഏവരും കരുതിയത്. അതിന് കാരണം എം രാജേഷ് എന്ന സംവിധായകന്‍റെ കരിയര്‍ ഗ്രാഫ് തന്നെ.
ശിവ മനുസുല ശക്തി, ബോസ് എങ്കിറ ഭാസ്കരന്‍, ഒരു കല്‍ ഒരു കണ്ണാടി എന്നീ മെഗാഹിറ്റ് സിനിമകളുടെ സംവിധായകനാണ് രാജേഷ്. ഇപ്പോള്‍ മെഗാഹിറ്റായി പ്രദര്‍ശനം തുടരുന്ന ‘വരുത്തപ്പെടാത വാലിബര്‍ സംഘം’ എന്ന ചിത്രത്തിന് സംഭാഷണമെഴുതിയതും രാജേഷായിരുന്നു. എന്നാല്‍ ഇത്രയും വലിയ വിജയചരിത്രമുള്ള രാജേഷിന്‍റെ ഏറ്റവും മോശം ചിത്രമാണ് ഓള്‍ ഇന്‍ ഓള്‍ അഴകുരാജ എന്നാണ് റിപ്പോര്‍ട്ടുകള്‍.
നല്ല ഇനിഷ്യല്‍ കളക്ഷന്‍ ലഭിച്ചെങ്കിലും മോശം അഭിപ്രായം പരന്നതിനെ തുടര്‍ന്ന് അഴകുരാജയ്ക്ക് വലിയ തോതില്‍ കളക്ഷനില്‍ ഇടിവ് സംഭവിച്ചു.
അടുത്ത പേജില്‍ - പാണ്ഡ്യനാട് കറുത്തകുതിര!
PRO
പരാജയങ്ങളുടെ നടുക്കളത്തിലായിരുന്നു വിശാല്‍ എന്ന നടന്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ പുതിയ ചിത്രം വലിയ വിജയം നേടുമെന്നാണ് റിപ്പോര്‍ട്ട്. വിശാല്‍ തന്നെ നിര്‍മ്മിച്ച് സുശീന്ദ്രന്‍ സംവിധാനം ചെയ്ത ‘പാണ്ഡ്യനാട്’ ഇനിഷ്യല്‍ കളക്ഷന്‍ മോശമാണെങ്കിലും ഗംഭീര സിനിമയെന്ന് അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന് കളക്ഷന്‍ ഗണ്യമായി ഉയരുന്ന കാഴ്ചയാണ് കാണാനാകുന്നത്.
വിശാലിന്‍റെയും ലക്ഷ്മി മേനോന്‍റെയും പ്രകടനവും കഥയിലെ ട്വിസ്റ്റുകളുമാണ് ചിത്രത്തിന് വിജയത്തിന്‍റെ വഴിയിലെത്തിക്കുന്നത്. മികച്ച തിരക്കഥയാണ് പാണ്ഡ്യനാടിന്‍റേത്.
അതേസമയം വന്‍ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ ക്രിഷ് 3 എന്ന ബോളിവുഡ് ചിത്രത്തിന് കളക്ഷനില്‍ ഇടിവുണ്ടായി. സിനിമ ശരാശരി നിലവാരത്തിന് അപ്പുറത്തേക്ക് ഉയര്‍ന്നില്ല എന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം.