ഹിന്ദി നടന് ഫാറൂഖ് ഷെയ്ഖ്( 64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ദുബായില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
1970,80 കാലഘട്ടത്തില്‍ സമാന്തര സിനിമകളിലൂടെയാണ് ഫാറൂഖ് പ്രശസ്തനാകുന്നത്. സത്യജിത് റേയുടെ സത്രഞ്ജ് കേ ഖിലാഡി, സായി പരഞ്ജ്പേയുടെ ചശ്മേ ബദ്ദൂര്‍, സാഗര്‍ സര്ഹാദിയുടടെ ബാസാര്‍ തുടങ്ങിയവയാണു പ്രധാന സിനിമകള്‍.
2010ല്‍ സഞ്ജയ് പുരന് സിങ് ചൗഹാന്റെ ലഹോര്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ക്ലബ് 60 എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.