ഹസ്ബന്‍ഡ്സ് വരാന്‍ വൈകും, കാരണം സജി സുരേന്ദ്രന്!
ബുധന്‍, 20 ജൂണ്‍ 2012 (14:47 IST)
PRO
ഹാപ്പി ഹസ്ബന്‍ഡ്സ് എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗമാണ് ‘ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ’. ആസിഫ് അലി, ലാല്‍, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ നായകന്മാരാകുന്ന ചിത്രം ഭര്ത്താക്കന്മാര് ഭാര്യമാരില്‍ അകന്നുനിന്ന് കുറച്ചുനാള്‍ അടിച്ചുപൊളിക്കാന്‍ തീരുമാനിക്കുന്നതിന്റെ കഥയാണ്.
അവര്‍ ഗോവയിലേക്ക് ഒരു ട്രിപ്പ് പോകാനാണ് തീരുമാനിക്കുന്നത്. ആ ട്രിപ്പിനിടയില്‍ വന്നുപെടുന്ന സംഭവങ്ങള്‍ അവരുടെ ജീവിതം തന്നെ മാറ്റിത്തീര്‍ക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. എന്നാല്‍ എന്നാണ് സിനിമ തിയേറ്ററുകളിലെത്തുകയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. കാരണം സംവിധായകന് സജി സുരേന്ദ്രന് തന്നെ!
സജി സുരേന്ദ്രന് ഒരു പെര്ഫെക്ഷനിസ്റ്റാണല്ലോ. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പോസ്റ്റ്പ്രൊഡക്ഷന്‍ പരമാവധി സമയമെടുത്ത് ചെയ്യാനാണ് സജിയുടെ തീരുമാനം. ഓരോ ഷോട്ടും, ഓരോ സീനും പെര്ഫെക്ടാക്കാനുള്ള കഠിനാദ്ധ്വാനമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീണ്ടുപോകുകയാണ്.
ജൂലൈയിലും ഓഗസ്റ്റിലുമൊന്നും ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ പ്രദര്ശനത്തിനെത്തില്ലെന്നാണ് വിവരം. കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതിയ ഈ ചിത്രം പൂര്‍ണമായും ഒരു ഫണ്‍ മൂവിയാണ്.
വാല്‍ക്കഷണം: ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന് എന്നീ സിനിമകള്‍ തുടര്‍ച്ചയായി പൊളിഞ്ഞപ്പോഴാണ് സജി സുരേന്ദ്രന് ഇത്ര പെര്ഫെക്ഷനിസ്റ്റായതെന്ന് സിനിമാലോകത്ത് അടക്കിപ്പിടിച്ച സംസാരം. നമ്മളൊന്നും കേട്ടില്ല മാഷേ...!