ഹന്‍സികയുമായി ഇനി ഒരു ബന്ധവുമില്ല: ചിമ്പു

വ്യാഴം, 27 ഫെബ്രുവരി 2014 (15:09 IST)
PRO
അങ്ങനെ ആ പ്രണയബന്ധവും തകര്‍ന്നു. കോളിവുഡ് മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച ചിമ്പു - ഹന്‍സിക പ്രണയവും ട്രാജഡിയില്‍ അവസാനിച്ചു. ഹന്‍സികയുമായി ഒത്തുപോകാനാവില്ലെന്ന് ചിമ്പു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

“ഹന്‍സികയുമായി ഇനി എനിക്കൊരു ബന്ധവുമില്ല. അതൊക്കെ പഴയ കാര്യമായിക്കഴിഞ്ഞു. ഈ ബന്ധത്തില്‍ തുടരാന്‍ എനിക്കിനി കഴിയില്ല. എനിക്ക് പ്രണയമില്ല” - ചിമ്പു വ്യക്തമാക്കുന്നു.

ഈ തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്നും ചിമ്പു പറയുന്നു. ഹന്‍സികയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വരാനുള്ള കാരണം എന്താണെന്ന് ചിമ്പു വ്യക്തമാക്കുന്നില്ല. തന്‍റെ കരിയര്‍ നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന് പത്രക്കുറിപ്പില്‍ ചിമ്പു ഉറപ്പുനല്‍കുന്നു.

ഹന്‍സിക എന്തായാലും ചിമ്പുവിന്‍റെ ഈ നിലപാടിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുന്‍‌കാമുകി നയന്‍‌താരയുമൊത്താണ് ചിമ്പു ഇപ്പോല്‍ ഒരു സിനിമയില്‍ അഭിനയിച്ചുവരുന്നത്. ഹന്‍സികയുമായുള്ള പ്രണയബന്ധം തകരാന്‍ അതൊരു കാരണമാണോ എന്ന് അന്വേഷിക്കുകയാണ് കോളിവുഡ്.

വെബ്ദുനിയ വായിക്കുക