ദുല്‍ക്കര്‍ സല്മാന് ഒരു പേരില്ല! പ്രാഞ്ചിയേട്ടന്റെ തോന്നല്‍ പോലെ ഒരു തോന്നലൊന്നുമല്ല കേട്ടോ. '100 ഡെയ്സ് ഓഫ് ലവ്' എന്ന സിനിമയിലാണ് പേരില്ലാത്ത കഥാപാത്രമായി ദുല്‍ക്കര്‍ അഭിനയിക്കുന്നത്. ഈ കഥാപാത്രം ഒരു കാര്‍ട്ടൂണിസ്റ്റാണ്.
ബാംഗ്ലൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് കമലിന്റെ മകന് ജുനൂസ് മുഹമ്മദ്. നായിക നിത്യ മേനോന്. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം ദുല്‍ക്കറും നിത്യയും ബാംഗ്ലൂര്‍ പശ്ചാത്തലമുള്ള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ബാംഗ്ലൂരില്‍ വച്ച് ഒരു ദിവസം അവിചാരിതമായി നായകന് നായികയെ കണ്ടുമുട്ടുന്നതോടെയാണ് 100 ഡെയ്സ് ഓഫ് ലവ് ആരംഭിക്കുന്നത്. പിന്നീട് നായിക ആരാണെന്നറിയാനുള്ള അന്വേഷണമാണ്. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ശേഖര്‍ മേനോനാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കമല്‍ ചിത്രങ്ങളിലേതുപോലെ കാല്‍പ്പനികമായ പ്രണയത്തിന് തന്നെയാണ് ജുനൂസ് മുഹമ്മദും തന്റെ ആദ്യചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ദുല്‍ക്കര്‍ ഈ ചിത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് ആണെന്ന് പറഞ്ഞല്ലോ. സാക്ഷാല്‍ മമ്മൂട്ടി കാര്‍ട്ടൂണിസ്റ്റായി അഭിനയിച്ച സിനിമയായിരുന്നു ന്യൂഡല്‍ഹി. ദുല്ക്കറിനെപ്പോലെയല്ല, ആ ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒരുഗ്രന്‍ പേരുണ്ടായിരുന്നു - ജി കൃഷ്ണമൂര്‍ത്തി!