ബോളിവുഡിലെ ഹോട്ട് സുന്ദരി സെലീന ജെറ്റ്ലി ആരാധകരെ ചൂടുപിടിപ്പിക്കാന്‍ തന്നെയാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ‘നഗ്ന നര്‍ത്തക’യുടെ വേഷത്തിലാണ് സെലീന അടുത്ത ചിത്രത്തില്‍ എത്തുന്നത്.
പോള്ഡാന്സിങ്ങ് റാമ്പുകളില്‍ നൃത്തം ചവിട്ടി തുണിയഴിക്കുന്ന സ്ട്രിപ്പറെയാണ് 'കിങ്ങ് കോന്‍ 'എന്ന ചിത്രത്തില്‍ സെലീന അവതരിപ്പിക്കുന്നത്. ബിക്കിനി വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ മടിയില്ലാത്തസുന്ദരി ബോളിവുഡിലെ ‘ഹോട്ട്’ എന്ന് വിശേഷണം ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് സ്വന്തമാക്കിയത്.
തിഗ്മന്ഷു ധുലിയയുടെ കോമഡിചിത്രത്തില് ഗോവിന്ദയും റിമ്മി സെന്നും അഭിനയിക്കുന്നുണ്ട്. പോള്ഡാന്സറായി അഭിനയിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നാണ്സുന്ദരി തന്റെ കഥാപാത്രത്തെ കുറിച്ച പ്രതികരിച്ചത്.
ശരീരം സുന്ദരമാക്കി വയ്ക്കുന്നതിന് യോഗയേക്കാള്‍ നല്ലത് പോള്ഡാന്സാണെന്നും സുന്ദരി പറയുന്നു.
PRO
PRO
ഇന്ത്യന്‍ പട്ടാളക്കാരനായ പഞ്ചാബിക്ക് അഫ്ഗാന്കാരിയ അമ്മയില്‍ ജനിച്ച പൂച്ചുക്കണ്ണുള്ള സെലീന 2001 മിസ് ഇന്ത്യ പട്ടം നേടിയാണ് ബോളിവുഡില്‍ എത്തുന്നത്.
കാമോദ്ദീപകമായ വേഷത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ബോളിവുഡില്‍ ഹിറ്റ് സംരംഭങ്ങളൊന്നും സുന്ദരിയുടെ പേരില്‍ ഉണ്ടായിട്ടില്ല. ഈജിപ്ഷ്യന്‍ വിനോദസഞ്ചാര വകുപ്പിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ് സെലീന.