സുരാജിന്‍റെ വേഷത്തിന് ആദ്യം ദിലീപിനെയും ജയസൂര്യയെയും സമീപിച്ചു, പക്ഷേ...

ചൊവ്വ, 13 മെയ് 2014 (14:47 IST)
ഡോ.ബിജു ആ പേരുകള്‍ തുറന്നുപറഞ്ഞു. സുരാജ് വെഞ്ഞാറമ്മൂടിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മലയാളത്തിലെ മറ്റ് ചില നടന്‍‌മാരെയായിരുനു. അവര്‍ ഒഴിവാക്കിയ വേഷത്തിനായി ഒടുവില്‍ സുരാജിനെ സമീപിക്കുകയും ആ വേഷം സുരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തു.

അടുത്ത പേജില്‍ - ആദ്യം കണ്ടത് ദിലീപിനെ...
നടന്‍ ദിലീപിനെയാണ് പേരറിയാത്തവരിലെ തൂപ്പുകാരന്‍റെ വേഷം ചെയ്യാന്‍ ആദ്യം ഡോ.ബിജു സമീപിച്ചത്. തിരക്കഥ വായിച്ചയുടന്‍ ദിലീപ് ഒ കെ പറഞ്ഞു. പക്ഷേ ഷൂട്ടിംഗ് തുടങ്ങുന്ന കാര്യം മാത്രം തീരുമാനമായില്ല. വിളിക്കുമ്പോഴൊക്കെ അടുത്തയാഴ്ച തീര്‍ച്ച പറയാമെന്നായി. അങ്ങനെ മൂന്നുനാലുമാസം കടന്നുപോയി. അതോടെ ഞാന്‍ ദിലീപിനെ വിളിക്കുന്നത് നിര്‍ത്തി - ഡോ.ബിജു മനോരമ ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.
 
അടുത്ത പേജില്‍ - ജയസൂര്യയ്ക്ക് തടസമായത് പ്രതിഫലം!
 
 
‘പേരറിയാത്തവര്‍’ എന്ന തിരക്കഥയുമായി ജയസൂര്യയെയാണ് ഡോ.ബിജു പിന്നീട് സമീപിച്ചത്. ജയസൂര്യയും സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ഇത്ര പ്രതിഫലമേ തരാന്‍ സാധിക്കൂ എന്ന് പറഞ്ഞതും ജയസൂര്യ സമ്മതിച്ചു. ഷൂട്ടിംഗിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പക്ഷേ, ജയസൂര്യ പലതവണ വിളിച്ച് പണം കുറച്ചുകൂടി കൂട്ടിത്തരാമോ എന്ന് ചോദിച്ചു. നിര്‍മ്മാതാവിനോടും മറ്റും പ്രതിഫലം ആദ്യമേ സമ്മതിച്ചതിനാല്‍ പ്രതിഫലം കൂട്ടിത്തരാന്‍ ബുദ്ധിമുട്ടാണെന്നറിയിച്ചു. അങ്ങനെ ജയസൂര്യയുടെ തീരുമാനം നീണ്ടുപോയി - മനോരമ ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ഡോ.ബിജു വെളിപ്പെടുത്തി.
 
അടുത്ത പേജില്‍ - ശ്രീനിവാസന്‍ തിരക്കഥ വാങ്ങി, എന്നാല്‍...
തിരക്കഥയുമായി ഡോ.ബിജു പിന്നീട് കണ്ടത് ശ്രീനിവാസനെയാണ്. അദ്ദേഹം തിരക്കഥ വാങ്ങിവച്ചു. ചര്‍ച്ചചെയ്ത് തീരുമാനിക്കാം എന്ന് പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ ഫോണില്‍ കിട്ടാതായി. അതോടെ തിരക്കഥ വാങ്ങിവച്ചു - മനോരമ ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ബിജു വെളിപ്പെടുത്തി.
 
അടുത്ത പേജില്‍ - പിന്നീട് കണ്ടത് ബിജു മേനോനെ...
 
 
പേരറിയാത്തവരുടെ തിരക്കഥയുമായി ഡോ. ബിജു പിന്നീട് സമീപിച്ചത് ബിജു മേനോനെയാണ്. നമുക്ക് ഒരുദിവസം ചര്‍ച്ചയ്ക്ക് ഇരിക്കാമെന്ന് ബിജു മേനോന്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. എങ്കിലും നേരിട്ട് കാണാന്‍ സാധിച്ചില്ല. അപ്പോള്‍ തന്നെ എനിക്ക് അതിന്‍റെ പള്‍സ് മനസിലായി. ഒടുവിലാണ് ഞാന്‍ സുരാജിനെ സമീപിച്ചത് - മനോരമ ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ഡോ.ബിജു വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക