സിനിമ കണ്ട യുവതി അലറിവിളിച്ചു, കാരണം കേട്ട് എല്ലാവരും ഞെട്ടി !

ചൊവ്വ, 30 മെയ് 2017 (15:00 IST)
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കെയർഫുൾ. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. കന്നഡ ചിത്രം യു ടെണിന്റെ റീമേക്ക് ആണ് ചിത്രം . കഴിഞ്ഞ ദിവസം എറണാകുളം സരിത തിയറ്ററിൽ വെച്ച് സിനിമ കണ്ട യുവതിക്ക് സംഭവിച്ചതറിഞ്ഞ ഞെട്ടലിലാണ് അണിയറ പ്രവർത്തകർ. 
 
തിയറ്ററിൽ സിനിമയുടെ ആദ്യ ഷോ നടന്നുകൊണ്ടിരിക്കെ അനിത എന്ന ആലുവ സ്വദേശി പേടിച്ച് അലറി വിളിക്കുകയായിരുന്നു. കെയർഫുൽ സിനിമയിൽ കത്രികടവ് വളവിൽ യു ടെണ് എടുക്കുന്ന ആളുകൾ കൊല്ലപ്പെടുന്നതാണ് ഇതിവൃത്തം. തന്റെ ജീവിതത്തിലും ഇതുപോലത്തെ അനുഭവങ്ങൾ യുവതിക്ക് നേരിടേണ്ടി വന്നിട്ടുണ്ടത്രെ. അതും അതേ കത്രീകടവ് വളവിൽ വെച്ചു തന്നെ. അതാണ് യുവതി അലറി വിളിക്കാൻ കാരണം .
 
കാര്യം അറിഞ്ഞ അണിയറ പ്രവർത്തകരും ഞെട്ടലിലാണ്. ഇത്തരം സംഭവങ്ങളെ കുറിച്ച് മുമ്പെങ്ങും കേട്ടിട്ടില്ല. 

വെബ്ദുനിയ വായിക്കുക