അതേസമയം, മുന്നാഭായി സീരീസിലെ മൂന്നാമത്തെ ചിത്രത്തേക്കുറിച്ചും ഏകദേശം ധാരണയാകുന്നു. രാജ്കുമാര്‍ ഹിറാനി തന്നെ ചിത്രം സംവിധാനം ചെയ്യും. ഈ സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് രാജു ഹിറാനി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേത്തുടര്‍ന്ന് നിര്‍മ്മാതാവ് വിധു വിനോദ് ചോപ്ര സംവിധായകന്‍ സുഭാഷ് കപൂറുമായി ഈ പ്രൊജക്ട് ചര്‍ച്ച ചെയ്യുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തു. എന്നാല്‍, താന്‍ തന്നെ ഈ പ്രൊജക്ട് സംവിധാനം ചെയ്യുമെന്ന് രാജ്കുമാര്‍ ഹിറാനി അറിയിച്ചതിനെ തുടര്‍ന്ന് സുഭാഷ് കപൂര്‍ പിന്‍മാറി. സഞ്ജയ് ദത്ത് തന്നെയാണ് മുന്നാഭായിയാകുന്നത്.