ഷെര്‍ലിന്‍ കൂടുതല്‍ ഹോട്ടാവേണ്ടെന്ന് ട്വിറ്റര്‍!

ബുധന്‍, 23 ജൂണ്‍ 2010 (13:16 IST)
PRO
ബോളിവുഡ് ഹോട്ടി ഷെര്‍ലിന്‍ ചോപ്രയ്ക്ക് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ നിന്ന് കനത്തൊരു പ്രഹരം! സൈറ്റില്‍ നിന്ന് ഷെര്‍ലിന്‍ തന്റെ ‘ന്യൂഡ്’ ചിത്രങ്ങള്‍ പിന്‍‌വലിക്കണമെന്ന് ട്വിറ്റര്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം തന്റെ ‘ന്യൂഡ്’ ചിത്രങ്ങള്‍ ട്വിറ്റര്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയത്. ഷെര്‍ലിന്റെ ഈ തന്റേടം ട്വിറ്ററില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും അവസാനം ചിത്രങ്ങള്‍ പിന്‍‌വലിക്കാന്‍ അവര്‍ നിര്‍ബന്ധിതയായിത്തീരുകയുമായിരുന്നു.

ട്വിറ്റര്‍ ഉപയോക്താക്കളില്‍ പലരും ഷെര്‍ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിരുന്നു. പ്രതിഷേധം ശക്തമായ അവസരത്തില്‍ ട്വിറ്റര്‍ അധികൃതര്‍ക്ക് ഇടപെടാതിരിക്കാന്‍ നിര്‍വാഹമില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തായാലും ഷെര്‍ലിനെ ഈ വിവാദങ്ങള്‍ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണെന്ന് പരാതിപ്പെടുന്ന ഷെര്‍ലിന്‍ തന്റെ മാദക ചിത്രങ്ങള്‍ അഭിപ്രായ രൂപീകരണത്തിനായല്ല പോസ്റ്റ് ചെയ്തതെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി പറയുന്നു.

വെബ്ദുനിയ വായിക്കുക