ജീവിതത്തില്‍ ആദ്യമായി പ്രണയിച്ചവരെ മരണത്തില്‍പ്പോലും മറക്കില്ലെന്നാണ് പറയാറ്. ബോളിവുഡ് സുന്ദരി സോനം കപൂറിന്‍റെ കാര്യവും വ്യത്യസ്തമല്ല. എന്നാല്‍ അല്‍പ്പം വ്യത്യസ്തമാണു താനും. കാരണം സുന്ദരിയുടെ ആദ്യ പ്രണയത്തിലെ നായകന്‍ ആരെന്നല്ലെ. ബോളിവുഡിന്‍റെ ഒരേയൊരു കിംഗ് ഖാന്‍. അതും പ്രണയം തുടങ്ങിയത് ആറു വയസ്സില്‍.
‘സാവരിയ’യിലൂടെ ബോളിവുഡില്‍ അരങ്ങേറിയ സോനം തന്നെയാണ് തന്‍റെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തനിക്ക് ആറ് വയസ്സള്ളപ്പോഴാണ് ഷാരൂഖിനെ പ്രണയിച്ചു തുടങ്ങിയതെന്നാണ് സോനം പറയുന്നത്.
‘ദീവാന‘ എന്ന ചിത്രത്തില്‍ ഷാരൂഖ് മോട്ടോര്‍ സൈക്കിളില്‍ വരുന്ന രംഗം കണ്ടപ്പോഴെ സോനം ഉറപ്പിച്ചു. താന്‍ ഇത്രയും കാലം തേടി നടന്ന കാമുകന്‍ ഇതു തന്നെയാണെന്ന്. അതും ആറു വയസ്സിലാണെന്ന് ഓര്‍ക്കണം.
‘ദീവാന’യില്‍ ഷാരൂഖിന്‍റെ നായികയായി അഭിനയിച്ച ദിവ്യഭാരതിയെ കൈയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു സോനത്തിനപ്പോള്‍. എന്നാല്‍ അല്‍പ്പം കൂടി വളര്‍ന്നതോടെ കാമുകസ്ഥാനത്ത് ഷാരൂഖിന് പകരം ലിയോനാര്‍ഡോ ഡി കാപ്രിയോ എത്തി.
എന്നാല്‍ ഇപ്പോള്‍ ആരോടാണ് പ്രണയമെന്ന ചോദ്യത്തിന് ‘ഞാന്‍ പ്രണയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അക്കാര്യം എല്ലാവരെയും അറിയിക്കും’ എന്നായിരുന്നു സോനത്തിന്‍റെ മറുപടി.