തമിഴകത്തെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കര്‍ തന്‍റെ പുതിയ ചിത്രവും ‘ഇരുമ്പുമറ’യ്ക്കുള്ളില്‍ ചിത്രീകരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സിനിമയെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങളോ വിഷ്വലുകളോ നല്‍കാന്‍ സംവിധായകനോ മറ്റ് അണിയറപ്രവര്‍ത്തകരോ തയ്യാറായിട്ടില്ല. വിക്രം നായകനാകുന്ന ചിത്രത്തില്‍ സുരേഷ്ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എന്നാല്‍ എത്ര മറച്ചുപിടിച്ചിട്ടും സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുകയാണ്. സുരേഷ്ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചാണ് വിവരം ലഭിച്ചിരിക്കുന്നത്.
‘ഐ’യില്‍ സുരേഷ്ഗോപി ഒരു ഡോക്ടറായാണ് അഭിനയിക്കുന്നത്. കഥാഗതിയില്‍ വളരെ നിര്‍ണായകമായ ഒരു കഥാപാത്രമാണിത്. സുരേഷ്ഗോപി ഉള്‍പ്പെടുന്ന ഒട്ടേറെ സീനുകള്‍ ചെന്നൈയില്‍ ചിത്രീകരിച്ചുകഴിഞ്ഞു.
ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ചൈനയിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അവിടെ സുരേഷ്ഗോപിക്ക് രംഗങ്ങളില്ല. ചൈനയില്‍ നിന്ന് മടങ്ങിയെത്തുന്ന യൂണിറ്റ് മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിക്കും. ആ ഷെഡ്യൂളിലും സുരേഷ്ഗോപി അഭിനയിക്കുന്നുണ്ട്.
എമി ജാക്സണ്‍ നായികയാകുന്ന ഈ സിനിമ ഒരു റൊമാന്‍റിക് ത്രില്ലറാണ്. എ ആര്‍ റഹ്‌മാനാണ് സംഗീതം.