വീണ്ടും വരുന്നു കറുത്ത പെണ്ണേ... തുടങ്ങിയ ഹിറ്റ് പാട്ടുകളുമായി ഒരു ലാല്‍ സിനിമ‘പെരുച്ചാഴി‘; മോഹന്‍ലാലിന്റെ നായിക പൂജാ കുമാര്‍

ശനി, 12 ഒക്‌ടോബര്‍ 2013 (16:31 IST)
PRO
മോഹന്‍ലാല്‍ നായകനാകുന്ന കോമഡി ചിത്രമായ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയില്‍ നായികയാവുന്നത്‌ വിശ്വരൂപത്തിലുടെ പ്രശസ്‌തയായ പൂജാ കുമാറെന്ന് റിപ്പോര്‍ട്ട്‍. അമേരിക്കന്‍ മലയാളിയായ പൂജയുടെ ആദ്യ മലയാളചിത്രമായിരിക്കുമിത്‌.

ചിത്രത്തില്‍ ജീവിതത്തിലെന്ന പോലെ ഒരു അമേരിക്കന്‍ മലയാളിയുടെ വേഷത്തിലായിരിക്കും പൂജ അഭിനയിക്കുകയെന്നാണ്‌ സിനിമാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അജു വര്‍ഗീസ്‌, ബാബുരാജ്‌ എന്നിവരും പെരുച്ചാഴിയില്‍ വേഷമിടുന്നുണ്ട്‌.


കറുത്ത പെണ്ണേ..., പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം..എന്നിവ എങ്ങനെയായിരിക്കും ഉള്‍പ്പെടുത്തുക?







PRO
പെരുച്ചാഴി മോഹന്‍ലാല്‍ ഫാന്‍സിനെ പൂര്‍ണ്ണമായും തൃപതിപ്പെടുത്തും‌. കറുത്ത പെണ്ണേ..., പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം... തുടങ്ങി താരത്തിന്റെ പഴയകാല സിനിമകളിലെ നിരവധി ഗാനങ്ങള്‍ പുതിയ സിനിമയിലുണ്ടാവും. എന്നാല്‍, ഇവ എത്തരത്തിലാണ്‌ സിനിമയില്‍ ഉപയോഗിക്കുക എന്ന്‌ വ്യക്‌തമായിട്ടില്ല. പക്ഷേ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമതെന്നും അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാളാ ചിത്രം- അടുത്ത പേജ്

PRO
അച്ചുമുണ്ടു അച്ചമുണ്ട് എന്ന തമിഴ് ചിത്രം ഒരുക്കിയ ചെന്നൈക്കാരനായ അരുണ്‍ വൈദ്യനാഥന്റെ ആദ്യ മലയാള ചിത്രമാണ് പെരുച്ചാഴി.

വെബ്ദുനിയ വായിക്കുക