വീണ്ടും ഭരത്ചന്ദ്രന്‍? ഷാജി - രണ്‍ജി കൂട്ടുകെട്ട്, വിഷയം സോളാര്‍ തട്ടിപ്പ്!

ചൊവ്വ, 30 ജൂലൈ 2013 (14:35 IST)
PRO
സോളാര്‍ തട്ടിപ്പ് കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയപ്പോള്‍ രണ്‍ജി പണിക്കര്‍ അതില്‍ ഒരു സിനിമയ്ക്കുള്ള സാധ്യത കണ്ടു. സുരേഷ്ഗോപിയെ പൊലീസ് കഥാപാത്രമാക്കി ഒരു ഒന്നാന്തരം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറിനുള്ള സാധ്യത. അക്കാര്യം മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ വിവരം, ഈ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്യും എന്നാണ്. കിംഗ് ആന്‍റ് കമ്മീഷണര്‍ തകര്‍ന്നതിന് ശേഷം കോമഡിയിലേക്ക് തിരിഞ്ഞ്, അവിടെയും രക്ഷയില്ലാതിരിക്കുന്ന ഷാജി കൈലാസ് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് ഈ സിനിമയിലൂടെ. ഷാജി - രണ്‍ജി - സുരേഷ്ഗോപി കൂട്ടുകെട്ട് വീണ്ടും വരുമ്പോള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം ഉണ്ടാകുമെന്ന് ഉറപ്പ്.

അടുത്ത പേജില്‍ - വരുന്നത് ഭരത്ചന്ദ്രന്‍!

PRO
സരിതയും ബിജു രാധാകൃഷ്ണനും സോളാറും മുഖ്യമന്ത്രിയുടെ ഓഫീസും രാഷ്ട്രീയ നേതാക്കളുടെ അവിഹിത ബന്ധങ്ങളുമൊക്കെ തന്‍റെ തീ പാറുന്ന തിരക്കഥയില്‍ ഉള്‍പ്പെടുത്തുകയാണ് രണ്‍ജി പണിക്കര്‍. ഈ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ്ഗോപി വരുന്നത്. അങ്ങനെ വെറും ഒരു പൊലീസ് കഥാപാത്രമാണോ അത്?

അതേ, ഭരത്ചന്ദ്രന്‍ എന്ന ചൂടന്‍ പൊലീസുകാരന്‍ തിരിച്ചുവരാനുള്ള സാധ്യതയാണ് ഷാജിയും രണ്‍ജിയും ചേര്‍ന്ന് തുറക്കുന്നതെന്നാണ് സൂചന. കമ്മീഷണര്‍, ഭരത്ചന്ദ്രന്‍ ഐ പി എസ്, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്നീ സിനിമകളില്‍ തകര്‍ത്താടിയ ഭരത്ചന്ദ്രന്‍റെ നാലാം വരവ് ഈ സിനിമയിലൂടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോളാര്‍ കേസ് അന്വേഷിക്കാന്‍ ഭരത്ചന്ദ്രന്‍ ഐ പി എസ് വന്നാല്‍ എങ്ങനെയിരിക്കും! Wait and See...!

വെബ്ദുനിയ വായിക്കുക