"ഒരു നടനെ ഡേറ്റിനായി സമീപിക്കുന്നതിന് മുമ്പ് കഥയെക്കുറിച്ച് ഒരു പൂര്‍ണരൂപം മനസിലും തിരക്കഥ കൈയിലും ഉണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. വണ്‍ ലൈനറുകള്‍ പറയുന്നതിനോട് എനിക്ക് താല്‍പ്പര്യവുമില്ല, അതില്‍ വിശ്വാസവുമില്ല. ഒരു കഥ, അത് എങ്ങനെ മുന്നോട്ടു പോകും എന്നതിനെക്കുറിച്ച് ഒരു ഐഡിയ ഉണ്ടെങ്കില്‍ കഥ പറയുന്നതിന് ഒരു ആത്മവിശ്വാസം വരും. മാട്രാന്‍ കഴിഞ്ഞ് ഈ സിനിമയുടെ തിരക്കഥ തയ്യാറാകാന്‍ നാലുമാസത്തെ സമയം എടുത്തു. തിരക്കഥയുമായി വിജയെ സമീപിച്ചപ്പോല്‍, നിര്‍ഭാഗ്യമെന്നുപറയട്ടെ വിജയ് രണ്ട് ചിത്രങ്ങള്‍ - ജില്ലയും കത്തിയും - കമ്മിറ്റ് ചെയ്തുകഴിഞ്ഞിരുന്നു" - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കെ വി ആനന്ദ് പറയുന്നു.
അമീര ദസ്തര്‍ ആണ് അനേകനില്‍ ധനുഷിന്‍റെ നായിക. ഇത് പൂര്‍ണമായും ഒരു റൊമാന്‍റിക് ത്രില്ലറാണ്. ഹാരിസ് ജയരാജാണ് സംഗീതം. കാര്‍ത്തിക് ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ബര്‍മ്മ, കംബോഡിയ, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലായാണ് അനേകന്‍ ചിത്രീകരിച്ചിരിക്കുന്നത്.