ലാലേട്ടന്റെ ലുക്ക് ഗംഭീരം തന്നെ!

ചൊവ്വ, 22 ഏപ്രില്‍ 2014 (16:08 IST)
PRO
മിസ്റ്റര്‍ ഫ്രോഡിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ലാലേട്ടന്റെ വ്യത്യസ്ത ലുക്ക് ആരെയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. ലാലേട്ടന്റെ ലുക്ക് ആരാധകര്‍ക്ക് നന്നേ ബോധിച്ച മട്ടാണ്.

ലാലേട്ടന്റെ നരയാണ് ടീസറുകളുടെയും പോസ്റ്ററുകളുടെയും പ്രധാന ആകര്‍ഷണീയത. അല്‌പം നരച്ച കുറ്റിത്താടിയും നരകയറിത്തുടങ്ങിയ മുടിയുമാണ്‌ ഈ കഥാപാത്രത്തിന്റെ രൂപം.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡില്‍ മോഹന്‍ലാലിന് വില്ലനായി ദേവ് ഗില്‍ എത്തുന്നു. മഗധീരയില്‍ വില്ലനായി തിളങ്ങിയ ദേവ് ഭാഗ് മില്‍ഖാ ഭാഗ് എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

PRO
മോഹന്‍ലാലിന്‍റെ ഈ വര്‍ഷത്തെ ആദ്യപ്രോജക്ടാണ് മിസ്റ്റര്‍ ഫ്രോഡ്. ബി. ഉണ്ണികൃഷ്ണന്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന് സംഗീതം ഗോപിസുന്ദറാണ്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

സിദ്ധിഖ്‌, സായ്കുമാര്‍, തമിഴ്‌നടന്‍ വിജയ്കുമാര്‍, വിജയ്ബാബു, അര്‍ജുന്‍ (ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഫെയിം ) , അശ്വിന്‍ (വെടിവഴിപാട്‌ ), പല്ലവി, മഞ്ജരി ഫാന്‍ദിസ്‌ , ശ്രീരാമന്‍, ദേവന്‍, സത്താര്‍, ബിജു പപ്പന്‍ എന്നിവരാണ്‌ മറ്റു പ്രധാനതാരങ്ങള്‍.

വെബ്ദുനിയ വായിക്കുക