റോബിന്‍‌ഹുഡ് ടീം വീണ്ടും, ഇത്തവണ പ്രണയകഥ!

തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (14:44 IST)
സച്ചിയും സേതുവും ചേര്‍ന്നെഴുതിയ 'റോബിന്‍‌ഹുഡ്' എന്ന സിനിമ വര്‍ഷങ്ങള്‍ക്ക് മുമ്പ്, വളരെ പ്രതീക്ഷയുണര്‍ത്തി എത്തുകയും എന്നാല്‍ ഫ്ലോപ്പാകുകയും ചെയ്ത ചിത്രമാണ്. പൃഥ്വിരാജ്, ബിജു മേനോന്‍, നരേന്‍ തുടങ്ങിയവര്‍ അഭിനയിച്ച ആ സിനിമ ജോഷിയാണ് സംവിധാനം ചെയ്തത്. റോബിന്‍‌ഹുഡ് ടീം വീണ്ടും വരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
 
തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന ഈ സിനിമ ഒരു പ്രണയഥ പറയുന്നു.
 
ലക്നൌ, കൊച്ചി എന്നിവിടങ്ങളിലും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമ ചിത്രീകരിക്കാനാണ് പരിപാടി.  സുജിത് വാസുദേവാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.
 
ഓര്‍ഡിനറി എന്ന മെഗാഹിറ്റ് നിര്‍മ്മിച്ച രാജീവ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സേതുവില്‍ നിന്ന് അകന്ന ശേഷം റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട് സച്ചി.

വെബ്ദുനിയ വായിക്കുക