ജോഷി, വൈശാഖ്, റോഷന് ആന്‍ഡ്രൂസ് തുടങ്ങി മലയാളത്തിലെ സൂപ്പര്‍ ഡയറക്ടര്‍മാരുടെ അസോസിയേറ്റ് ആയിരുന്ന അജയ് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത സിനിമ വിജയത്തിന്റെ കാര്യത്തിലും രാജമാണിക്യത്തിന്റെയും പോക്കിരിരാജയുടെയും പിന്‍ഗാമിയാവുകയാണ്. ഓണത്തിരക്കും മഴയുമൊന്നും വകവയ്ക്കാതെ കുടുംബപ്രേക്ഷകര്‍ തിയേറ്ററുകളില്‍ നിറഞ്ഞുകവിയുമ്പോള് സമീപകാലത്ത് ഒരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത ഇനിഷ്യല്‍ കളക്ഷനാണ് രാജാധിരാജ നേടുന്നത്.
മംഗ്ലീഷ് മമ്മൂട്ടിയുടെ തിരിച്ചുവരവിന്റെ സൂചന നല്‍കിയിരുന്നു. ആ സിനിമ ഹിറ്റായെങ്കിലും അതിനുശേഷം വന്ന മുന്നറിയിപ്പ് എന്ന ചിത്രം മമ്മൂട്ടിയിലെ നടന്റെയും താരത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. രാജാധിരാജയോടെ മമ്മൂട്ടി വീണ്ടും വിജയത്തിന്റെ ട്രാക്കിലെത്തിയിരിക്കുന്നു. ഇനി രാജഭരണം വീണ്ടും ആസ്വദിക്കാം.