രാഖി വിവാഹിതയാണ്?

IFM
ബോളിവുഡ് ഹോട്ടസ്റ്റ് രാഖി സാവന്ത് എന്നാല്‍ ഗോസ്സിപ്പ് എന്ന് തന്നെയാണ് അര്‍ത്ഥം. ഈ നടിയെ ചുറ്റിപറ്റിയുള്ള ഗോസിപ്പുകളില്‍ ഏറ്റവും പുതിയത് അവര്‍ വിവാഹിതയാണ് എന്നതാണ്!

2004 ല്‍ രാഖിയുടെ പര്‍ദേസിയ എന്ന ആല്‍ബം പുറത്തിറങ്ങി മാസങ്ങള്‍ക്ക് ഉള്ളിലായിരുന്നത്രേ വിവാഹം. ആല്‍ബത്തിനു വേണ്ടി പണമെറിഞ്ഞ അഷ്‌റഫ് എന്നയാളെ ആണ് രാഖി ഭര്‍ത്താവായി സ്വീകരിച്ചത് എന്നാണ് വാര്‍ത്ത.

എന്നാല്‍, കഷ്ടിച്ച് മൂന്ന് മാസക്കാലം നീണ്ട് നിന്ന വിവാഹം അഷ്‌റഫ് ജയിലില്‍ ആയതോടെ അവസാനിച്ചു. വഞ്ചനാ കുറ്റത്തിനാണത്രേ അഷ്‌റഫ് ജയിലില്‍ ആയത്.

രാഖിയെ കാണാനായി അഷ്‌റഫ് ഒരു കുട്ടിയോടൊപ്പമായിരുന്നു സെറ്റുകളില്‍ എത്തിയിരുന്നത്. ഇത് ഒരു പതിവായപ്പോള്‍ കുട്ടി അയാളുടേതാണെന്ന് പലരും പറഞ്ഞു. എന്നാല്‍, അയാളുടെ പുറം മോടിയില്‍ മയങ്ങിയ രാഖി അതൊന്നും ചെവിക്കൊണ്ടില്ല- രാഖിയോട് അക്കാലത്ത് അടുപ്പം പുലര്‍ത്തിയിരുന്ന വൃത്തങ്ങള്‍ പറയുന്നു.

അഷ്‌റഫ് ജയിലില്‍ ആയിരുന്നപ്പോള്‍ രാഖി സന്ദര്‍ശനം നടത്തുമായിരുന്നു. അപ്പോഴേക്കും അഷ്‌റഫിന്‍റെ കുടുംബാഗങ്ങള്‍ പണത്തിനായി രാഖിയെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയിരുന്നു. ഇക്കാലത്ത് തന്നെ അഷ്‌റഫ് വിവാഹിതനായിരുന്നു എന്നും ഒരു കുട്ടിയുടെ പിതാവായിരുന്നു എന്നും രാഖി അറിയാനിടയായി. ഇതോടെ ആ ബന്ധം അവസാനിക്കുകയായിരുന്നു.

എന്നാല്‍, ഈ വിവാഹ കഥയെ കുറിച്ച് രാഖിയോ അവരുടെ ഇപ്പോഴത്തെ ബോയ് ഫ്രണ്ട് അഭിഷേക് അവാസ്തിയോ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക