രജനികാന്തിന്റെ അടുത്ത ചിത്രം ഷങ്കര്‍ സംവിധാനം ചെയ്യുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. അത് കറക്ടായുള്ള റിപ്പോര്ട്ടുതന്നെയാണ്. ‘നമ്പര്‍ വണ്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിക്രം ഈ സിനിമയില്‍ വില്ലനായി അഭിനയിക്കും. എന്നാല്‍ അതൊരു ബ്രഹ്മാണ്ഡ ചിത്രം ആയതിനാല്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് മാസങ്ങള്‍ എടുക്കും. അതിനാല്‍ ഷങ്കര്‍ ചിത്രത്തിന് മുമ്പ് മറ്റൊരു സിനിമ ചെയ്യാന്‍ രജനികാന്ത് തീരുമാനിച്ചിരിക്കുന്നു.
അട്ടക്കത്തി, മദ്രാസ് എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത രഞ്ജിത് ആണ് ഈ രജനിച്ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര് മുരുഗദോസ് ഉള്‍പ്പടെ വമ്പന്‍ സംവിധായകര്‍ പലരും സമീപിച്ചെങ്കിലും രഞ്ജിത്തിന്റെ തിരക്കഥയാണ് രജനിയെ ആകര്‍ഷിച്ചത്. തിരക്കഥ വായിച്ച് ആവേശഭരിതനായ സൂപ്പര്‍സ്റ്റാര്‍ ഉടന്‍ തന്നെ സിനിമ ആരംഭിക്കാന്‍ നിര്‍ദ്ദേശവും നല്കി.