മോഹന്‍ലാല്‍ നായകനാകുന്ന രഞ്ജിത് ചിത്രത്തിന് 'ലോഹം' എന്ന് പേരിട്ടു. ആന്‍ഡ്രിയ ജെര്‍മിയ നായികയാകുന്ന സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും.
ഈ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ തുടങ്ങാനായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ 'ലാലിസം' വിവാദത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കാടാണ് ലോഹത്തിന്റെ പ്രധാന ലൊക്കേഷന്‍. കൊച്ചിയിലും ദുബായിലും ഏതാനും ദിവസത്തെ ചിത്രീകരണമുണ്ടാകും. അജ്മല്‍ ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുമ്പ് 'മാടമ്പി'യില്‍ മോഹന്‍ലാലിനൊപ്പം അജ്മല്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന സിനിമയായിരിക്കും ലോഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.