സിദ്ദാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് സിദ്ദാര്‍ത്ഥിന്റെ അടുത്ത ചിത്രത്തില്‍ ജയസൂര്യ നായകനാകും എന്നാണ്. പൂര്‍ണമായും ഒരു കോമഡി എന്റര്ടെയ്നറായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിദ്ദാര്‍ത്ഥ് - മോഹന്‍ലാല്‍ പ്രൊജക്ടിന് എന്തുസംഭവിച്ചു എന്ന ആരാധകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മോഹന്‍ലാലിന് ഒട്ടേറെ പ്രൊജക്ടുകളുടെ തിരക്കായതിനാല്‍ സിദ്ദാര്‍ത്ഥ് ഭരതനോട് ‘നോ’ പറഞ്ഞതായാണ് അറിയുന്നത്. എന്തായാലും സിദ്ദാര്‍ത്ഥ് ആ ചിത്രം ഉപേക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ജയസൂര്യച്ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്യാനും സിദ്ദാര്‍ത്ഥ് ഭരതന് പദ്ധതിയിട്ടിട്ടുണ്ട്.