മോഹന്‍ലാലിന്‍റെ പടം, ഷൂട്ട് കഴിഞ്ഞ് അടുത്ത ദിവസം റിലീസ് പറ്റുമോ?
തിങ്കള്‍, 17 മാര്‍ച്ച് 2014 (15:26 IST)
PRO
ഗ്യാംഗ്സ്റ്റര്‍ എന്ന സ്റ്റൈലിഷ് ത്രില്ലറുമായി മമ്മൂട്ടി വിഷുവിനെത്തും. എതിര്‍ക്കാന്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ? ഇല്ല എന്നാണ് പുതിയ വിവരം. മോഹന്‍ലാലിന്‍റെ ത്രില്ലര്‍ സിനിമ ‘മിസ്റ്റര്‍ ഫ്രോഡ്’ വിഷുവിന് പ്രദര്‍ശനത്തിനെത്തില്ല. മേയ് മാസത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
“ഏപ്രില്‍ 14ന് മാത്രമേ മിസ്റ്റര്‍ ഫ്രോഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകുകയുള്ളൂ. തൊട്ടടുത്ത ദിവസം പടം റിലീസ് ചെയ്യാനുള്ള മാജിക്കൊന്നും എനിക്കറിയില്ല” - ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മിസ്റ്റര്‍ ഫ്രോഡ് ചിത്രീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. സിദ്ദിഖ്, ദേവ് ഗില്‍, മിയ ജോര്‍ജ്, പല്ലവി എന്നിവരാണ് മിസ്റ്റര്‍ ഫ്രോഡിലെ മറ്റ് പ്രധാന താരങ്ങള്‍.
അടുത്ത പേജില്‍ - മമ്മൂട്ടിയെ നേരിടാന്‍ ദുല്‍ക്കറും പൃഥ്വിരാജും ഫഹദും!
PRO
മമ്മൂട്ടി - ആഷിക് അബു ടീമിന്‍റെ ഗ്യാംഗ്സ്റ്ററിന്‍റെ ആദ്യ പോസ്റ്ററുകള്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ലുക്കുകളിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. മോഹന്‍ലാലിന്‍റെ മിസ്റ്റര്‍ ഫ്രോഡ് വിഷുവിനെത്തില്ല എങ്കിലും മമ്മൂട്ടിയെ വിഷുവിന് എതിര്‍ക്കാന്‍ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ തന്നെ രംഗത്തുണ്ടാകും എന്നതാണ് കൌതുകകരമായ വസ്തുത.
ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബാംഗ്ലൂര്‍ ഡെയ്സ്’ വിഷുവിന് പ്രദര്‍ശനത്തിനെത്തും. അഞ്ജലി മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ‘സെവന്‍ത് ഡേ’ ആണ് മറ്റൊരു പ്രധാന വിഷു റിലീസ്. നരച്ച തലയുമായി പൃഥ്വി എത്തുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറും ഗ്യാംഗ്സ്റ്ററിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.