മോഹന്‍ലാലിനും മഞ്ജുവിനും വേണ്ടി എഴുതാന്‍ ധൈര്യമുണ്ടോ?
ബുധന്‍, 6 ഓഗസ്റ്റ് 2014 (14:54 IST)
മഞ്ജുവാര്യര്‍ തിരിച്ചുവരുന്നതായുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ പ്രൊജക്ട് പലരുടെയും സ്വപ്നമായിരുന്നു. സംവിധായകന്‍ രഞ്ജിത് അതിനായി ഇറങ്ങിയതുമാണ്. എന്നാല്‍ പാതിവഴിയില്‍ രഞ്ജിത് പിന്‍മാറി. മഞ്ജു വാര്യര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ പോന്ന ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നതിന് രഞ്ജിത്തിന് കഴിയാതിരുന്നതാണ് ആ പിന്‍മാറ്റത്തിന് കാരണം.
മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ പ്രൊജക്ട് എന്നുപറയുമ്പോള്‍ രണ്ടുപേര്‍ക്കും അഭിനയിച്ചുതകര്‍ക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരിക്കണം ആ തിരക്കഥ. അങ്ങനെയൊരു കഥ എഴുതാന്‍ കഴിയുമോ എന്ന് ആശീര്‍വാദ് സിനിമാസിന്‍റെ അമരക്കാര്‍ പിന്നീട് ചോദിച്ചത് രഞ്ജന്‍ പ്രമോദിനോടാണ്.
മീശമാധവന്‍, അച്ചുവിന്‍റെ അമ്മ, മനസിനക്കരെ, നരന്‍ തുടങ്ങിയ മെഗാഹിറ്റുകള്‍ രചിച്ച തിരക്കഥാകൃത്താണ് രഞ്ജന്‍ പ്രമോദ്. അതൊരു വെല്ലുവിളിയായിത്തന്നെ രഞ്ജന്‍ ഏറ്റെടുത്തു. തന്‍റെ മൂന്നാമത്തെ സംവിധാന സംരംഭത്തിന് അവധികൊടുത്ത് രഞ്ജന്‍ ആ കഥയെഴുതിത്തുടങ്ങി.
കഥ ഇഷ്ടമായതോടെ പ്രൊജക്ടിനും അന്തിമ രൂപമായി. സംവിധാനം സത്യന്‍ അന്തിക്കാട്. തിരക്കഥ രഞ്ജന്‍ പ്രമോദ്. മോഹന്‍ലാലും മഞ്ജുവും നായകനും നായികയും. നിര്‍മ്മാണം ആശീര്‍വാദ്.
ക്രിസ്മസ് റിലീസായാണ് ഈ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. രസകരമായ ഒരു കുടുംബകഥയായിരിക്കും ഇതെന്നാണ് ആദ്യ സൂചനകള്‍. ആറാം തമ്പുരാനും കന്‍മദത്തിനും സമ്മര്‍ ഇന്‍ ബേത്‌ലഹേമിനുമൊക്കെ ശേഷം മോഹന്‍ലാല്‍ - മഞ്ജു കൂട്ടുകെട്ട് ഈ ക്രിസ്മസിനെത്തുമ്പോള്‍ ആനന്ദിക്കാന്‍ ഇതില്‍പ്പരമെന്തുണ്ട്? !