നായകന്‍ എന്ന നിലയില്‍ തമിഴ് സിനിമയില്‍ അടുത്തകാലത്ത് മാധവന് അധികം തിളങ്ങാനായിട്ടില്ല. ഒപ്പം വന്നവരും പിന്നാലെ വന്നവരും സൂപ്പര്‍സ്റ്റാറുകളായി മാറിയപ്പോള്‍ നിലനില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ടുകയായിരുന്നു മാധവന്‍. എന്നാല്‍ രംഗ് ദേ ബസന്തി, 13ബി തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ മാധവന്‍റെ സിനിമാജീവിതം തന്നെ മാറ്റി മറിച്ചു. 13ബി സൂപ്പര്‍ ഹിറ്റായതോടെ അവസരങ്ങളുടെ പെരുമഴയാണ് മാഡിക്ക്.
തമിഴില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്നപ്പോഴാണ് വിക്രം കെ കുമാര്‍ എന്ന സംവിധായകന്‍റെ ദ്വിഭാഷാ പ്രൊജക്ടായ ‘13ബി’യില്‍ മാധവന്‍ അഭിനയിക്കുന്നത്. 13ബിയും ഇതിന്‍റെ തമിഴ് പതിപ്പായ ‘യേവരും നല’വും സൂപ്പര്‍ ഹിറ്റായി മാറി. ഹിന്ദിയില്‍ ഇപ്പോള്‍ മാധവനെ കേന്ദ്രീകരിച്ച് പ്രൊജക്ടുകള്‍ രൂപം കൊണ്ടു തുടങ്ങിയിട്ടുണ്ട്.
നവദീപ് സിംഗ്, ആനന്ദ് റായ് എന്നീ യുവസംവിധായകരുടെ ഹിന്ദി ചിത്രങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാധവന്‍ കരാര്‍ ചെയ്യപ്പെട്ടു. മാധവന്‍റെ തമിഴ് ത്രില്ലറായ ‘അവന്‍ അവള്‍ അത്’ റിലീസിന് തയ്യാറായിക്കഴിഞ്ഞു.
അമിതാഭ് ബച്ചന്‍, ബെന്‍ കിംഗ്‌സ്‌ലി എന്നിവര്‍ക്കൊപ്പം ‘തീന്‍ പട്ടി’ എന്ന ബോളിവുഡ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിക്കുന്നത്. രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ത്രീ ഇഡിയറ്റ്സിലും മാധവന് ശ്രദ്ധേയമായ കഥാപത്രമാണ്. അമീര്‍ ഖാന്‍, കരീന കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
യെസ് ബോസ് എന്ന ഹിന്ദി ചിത്രത്തിന്‍റെ തമിഴ് റീമേക്കായ ഗുരു എന്‍ ആള് ആണ് ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മാധവന്‍ ചിത്രം.