മമ്മൂട്ടി നാട്ടിലില്ലായിരുന്നു, ഒളിവില്‍ പോയിരിക്കുകയായിരുന്നു. ആരാധകര്‍ ഞെട്ടേണ്ട. സംഭവം സത്യമാണ്. കൊല്‍ക്കത്തയില്‍ ഒരു ഒളിവ് കാലം ജീവിക്കുകയായിരുന്നു. ‘ബാല്യകാലസഖി‘യിലെ മജീദ് ഇവിടേയ്ക്കാണ് ഒളിച്ചോടിയെത്തിയത്. വൈക്കം ബഷീറിന്റെ ‘ബാല്യകാല സഖി'യുടെ ചലച്ചിത്ര ഭാഷ്യത്തില്‍ മജീദായി വേഷമിടുന്നത് മമ്മൂട്ടിയാണ്. പ്രമോദ് പയ്യന്നൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബാല്യകാല സഖി' കൊല്‍ക്കത്തയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.
പ്രണയത്തിന്റെ മധുരസ്മരണകളുമായി ജീവിതയാഥാര്‍ഥ്യങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്ന മജീദിന്റെ കൊല്‍ക്കത്തയിലെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് അവിടെ ചിത്രീകരിച്ചത്. ദുരിതപൂര്‍ണമായ നിമിഷങ്ങളിലൂടെ മുന്നേറുന്ന മജീദായി മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അടുത്ത പേജില്‍: മമ്മൂട്ടി വീണ്ടും ഡബിള്‍ റോളില്‍
PRO
PRO
ചിത്രത്തില്‍ മമ്മൂട്ടി ഡബിള്‍ റോളിലാണ് എത്തുന്നത്. ഇതിനുമുന്‍പ് പാലേരി മാണിക്യത്തില്‍ മൂന്നു ഗെറ്റപ്പില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. എന്നാല്‍ നാളുകള്‍ക്ക് ശേഷമാണ് ഡബിള്‍ റോളിലെത്തുന്നത്. ജനമനസ്സുകളില്‍ പതിഞ്ഞ പ്രണയനായകന് മജീദായും മജീദിന്റെ വാപ്പയായും രണ്ടു ഗെറ്റപ്പിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
ലിവിന് ആര്‍ട്ട് ഫിലിം ഫാക്ടറിയുടെ ബാനറില്‍ എം ബി മൊഹ്സിന്‍, സജീബ് ഹാഷിം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹരി നായര്‍ നിര്‍വഹിക്കുന്നു. മജീദിന്റെ പ്രണയിനിയായ സുഹറയായി ഇഷാതല്വാറും മജീദിന്റെ ഉമ്മയായി മീനയും വേഷമിടുന്നു.
കെ.രാഘവന് മാസ്റ്റര്‍ അവസാനമായി ഈണം പകര്‍ന്ന ചിത്രം കൂടിയാണ് 'ബാല്യകാല സഖി'. കെടി മുഹമ്മദ്, ശ്രീകുമാരന്‍ തമ്പി, കാവാലം നാരായണപ്പണിക്കര്‍, പ്രമോദ് പയ്യന്നൂര്‍, എന്നിവരുടെ വരികള്‍ക്ക് കെ രാഘവന് മാസ്റ്റര്‍, ഷഹബാസ് അമന് എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പി ഭാസ്കരന്, ഒഎന്‍വി. എന്നിവരുടെ കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.