അതിന് അവര്‍ ഉറ്റുനോക്കുന്നത് ജീത്തു ജോസഫിലേക്ക് തന്നെയാണ്. ദൃശ്യത്തിന് മുകളില്‍ നില്‍ക്കുന്ന ഒരു തിരക്കഥ ജീത്തു മമ്മൂട്ടിക്കായി എഴുതുമോ എന്നവര്‍ എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴായിരുന്നു ആ സന്തോഷവാര്‍ത്ത വന്നത്. മമ്മൂട്ടിയെയും നയന്‍താരയെയും ജോഡിയാക്കി ജീത്തു ജോസഫ് ഒരു ത്രില്ലര്‍ മൂവി പ്ലാന്‍ ചെയ്യുന്നു!
സന്തോഷിക്കാന്‍ ഇനിയെന്തുവേണമെന്ന രീതിയിലായി കാര്യങ്ങള്‍. എന്നാല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് ജീത്തു ജോസഫ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നു. ‘ഞാന്‍ ഇതുവരെ മമ്മൂട്ടിയെ ഇങ്ങനെയൊരു പ്രൊജക്ടിനായി കണ്ടിട്ടില്ല, കഥ പറഞ്ഞിട്ടില്ല’ എന്നാണ് ജീത്തു അറിയിച്ചിരിക്കുന്നത്.
അങ്ങനെ പറയുമ്പോഴും പ്രതീക്ഷയുടെ ഒരു തിരിനാളം ജീത്തു ജോസഫ് നല്‍കുന്നുണ്ട്. മമ്മൂട്ടിയോട് കഥ പറഞ്ഞിട്ടില്ല എന്നുപറഞ്ഞാല്‍, കഥയില്ല എന്നല്ല. ഒരു മമ്മൂട്ടി പ്രൊജക്ട് ജീത്തുവിന്‍റെ മനസിലുണ്ട്. അതിനായി മമ്മൂട്ടിയെ കാണാനിരിക്കുന്നതേയുള്ളൂ. അദ്ദേഹത്തെ കാണുന്നതിന് മുമ്പായി ആ പ്രൊജക്ടിനെപ്പറ്റി ഒന്നും പറയാന്‍ കഴിയില്ലെന്നും ജീത്തു പറയുന്നു.