മമ്മൂട്ടിയും ദുല്‍ക്കറും സഹോദരങ്ങളായി സിനിമ!

ചൊവ്വ, 4 നവം‌ബര്‍ 2014 (20:22 IST)
മമ്മൂട്ടിയും ദുല്‍ക്കര്‍ സല്‍മാനും ഒരു സിനിമയില്‍ ഒരുമിച്ചാല്‍ അത് വലിയ വാര്‍ത്തയല്ലേ? അതിലും കൌതുകം ഇരുവരും സഹോദരന്‍‌മാരായി അഭിനയിച്ചാല്‍ ഉണ്ടാകും അല്ലേ!
 
എന്തായാലും അങ്ങനെയൊരു പ്രൊജക്ടിന് സാധ്യത തെളിയുന്നുണ്ട്. മലയാളത്തിലല്ല, തമിഴിലാണെന്ന് മാത്രം. തമിഴകത്തെ ടോപ് സംവിധായകരില്‍ ഒരാളായ ലിങ്കുസാമിയാണ് മമ്മൂട്ടിയെയും ദുല്‍ക്കറിനെയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.
 
"മമ്മൂട്ടിസാറിനെയും മകനെയും കണ്ടാല്‍ ജ്യേഷ്ഠാനുജന്‍‌മാരായേ തോന്നൂ. അത്തരമൊരു സബ്ജക്ട് ചെയ്യാനാണ് എന്‍റെ ആഗ്രഹം" - ഒരു അഭിമുഖത്തില്‍ ലിങ്കുസാമി പറയുന്നു.
 
മമ്മൂട്ടിയെ നായകനാക്കി 'ആനന്ദം' എന്ന ചിത്രമൊരുക്കിക്കൊണ്ടാണ് ലിങ്കുസാമി തന്‍റെ സിനിമാജീവിതം ആരംഭിച്ചത്. ദുല്‍ക്കറിനെ തമിഴില്‍ ലോഞ്ച് ചെയ്യിക്കാന്‍ ഒരു സിനിമ ലിങ്കുസാമി പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത് വര്‍ക്കൌട്ടായില്ല. ദുല്‍ക്കര്‍ മറ്റൊരു സിനിമയിലൂടെ തമിഴിലെത്തുകയും ഇപ്പോള്‍ മണിരത്നം സിനിമയില്‍ അഭിനയിക്കുകയും ചെയ്യുന്നു.
 
എന്തായാലും മമ്മൂട്ടിയും ദുല്‍ക്കറും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമയുണ്ടായാല്‍ അത് മെഗാഹിറ്റാകുമെന്ന കാര്യത്തില്‍ വലിയ സംശയമൊന്നും വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക