മണിരത്നം പടത്തില്‍ ഞാനില്ല: നിവിന്‍ പോളി

ശനി, 30 ഓഗസ്റ്റ് 2014 (12:53 IST)
നിവിന്‍ പോളിയെ നായകനാക്കി മണിരത്നം സിനിമ ചെയ്യുന്നു എന്നതായിരുന്നു കഴിഞ്ഞ വാരം പ്രചരിച്ച ചൂടന്‍ വാര്‍ത്ത. 'മൌനരാഗ'ത്തിന്‍റെ റീമേക്കാണിതെന്നും ദുല്‍ക്കര്‍ സല്‍മാന്‍, അലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ടാകുമെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്.
 
എന്നാല്‍ ഈ വാര്‍ത്ത നിവിന്‍ പോളി നിഷേധിച്ചിരിക്കുകയാണ്. മണിരത്നത്തിന്‍റെ സംവിധാനത്തില്‍ താന്‍ ഒരു ചിത്രം ചെയ്യുന്നില്ല എന്ന് നിവിന്‍ പോളി വ്യക്തമാക്കി. ഇതോടെ മണിരത്നത്തിന്‍റെ പുതിയ സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്.
 
നിവിന്‍ പോളി ഇപ്പോള്‍ 'പ്രേമം' എന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'നേരം' ഒരുക്കിയ അല്‍‌ഫോണ്‍സ് പുത്രനാണ് സംവിധാനം.
 
അതേസമയം, മണിരത്നം അടുത്തതായി ഒരുക്കുന്ന സിനിമ ഒരു ലവ് സ്റ്റോറി ആയിരിക്കുമെന്ന് തന്നെയാണ് സൂചനകള്‍.

വെബ്ദുനിയ വായിക്കുക