മഞ്ജു വാര്യര്‍ വീണ്ടും, ഒരു സന്തോഷ് ശിവന്‍ മാജിക്!

ചൊവ്വ, 17 ഫെബ്രുവരി 2015 (13:01 IST)
സന്തോഷ് ശിവന്‍ തന്‍റെ മൂന്നാം സംവിധാനസംരംഭവുമായി വീണ്ടും മലയാളത്തിലേക്ക്. ഇത്തവണ മഞ്ജു വാര്യരും ഒപ്പമുണ്ട്. അതേ, അനന്തഭദ്രത്തിനും ഉറുമിക്കും ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ മഞ്ജു നായികയാകും.
 
നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിക്കും.
 
ചിത്രത്തിന്‍റെ തിരക്കഥ ആരായിരിക്കും എന്നതിനെക്കുറിച്ചോ മറ്റ് സാങ്കേതികവിദഗ്ധരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ സന്തോഷ് ശിവന്‍ പുറത്തുവിട്ടിട്ടില്ല. സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനിമകളിലൊന്നും മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടില്ല.
 
മഹേന്ദ്രസിംഗ് ധോണിയെക്കുറിച്ചുള്ള 'അണ്‍‌ടോള്‍ഡ് ട്രൂത്ത്' എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ സന്തോഷ് ശിവന്‍.

വെബ്ദുനിയ വായിക്കുക