മെഡിക്കല്‍ കോളജിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഭൈരവ ചര്‍ച്ച ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സീറ്റ് വിതരണത്തിലെ അഴിമതിയും രാഷ്ട്രീയക്കാരുടെ ഇടപെടലുകളുമാണ് സിനിമ വിഷയമാക്കുന്നതത്രേ. തെലുങ്ക് സൂപ്പര്‍താരം ജഗപതി ബാബു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരനായാണ് അഭിനയിക്കുന്നതെന്നാണ് സൂചന.
വിജയുടെ ഹിറ്റ് ചിത്രം അഴകിയ തമിഴ് മകന് സംവിധാനം ചെയ്ത ഭരതന് തന്നെയാണ് ഭൈരവയുടെയും സംവിധായകന്. കീര്‍ത്തി സുരേഷ് നായികയാകുന്ന സിനിമയില്‍ മലയാളിതാരങ്ങളായ വിജയരാഘവന്, അപര്‍ണ വിനോദ്, റോഷന് ബഷീര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.