‘യൂട്യൂബിലൂടെ താങ്കൾ ആ പ്രഭാഷണം കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത് കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണം’ ബൽറാമിെൻറ അഭ്യർത്ഥനയാണിത്.‘രണ്ടാമൂഴം’ നോവൽ മഹാഭാരതമെന്ന പേരിൽ സിനിമയാക്കിയാൽ തിയറ്റർ കാണില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് കെപി ശശികല ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് തഫേസ്ബുക്ക് പേജിലൂടെ മോഹൻലാലിന് ബൽറാം ഉപദേശം നൽകുന്നത്.
രണ്ട്: സിനിമക്ക് മഹാഭാരതമെന്ന് പേരിട്ടാൽ തിയറ്റർ കാണില്ലെന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും ബ്ലോഗിലൂടെയോ മറ്റോ മറുപടി നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ആ പ്രഭാഷണം ഉപകരിക്കും. ‘താങ്കളുടെയും ശശികലയുടേയും മ്യൂച്വൽ ഫ്രണ്ട്സ് ആയ പല സംഘികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു’ എന്ന് പറഞ്ഞാണ് ബൽറാം തന്റെ പേസ്റ്റ് അവസാനിപ്പിക്കുന്നത്.